പശുവിനെ അപമാനിച്ച് സംസാരിച്ചെന്ന് പരാതി; കാഞ്ഞങ്ങാട് യുവാവിനെതിരെ 153 എ പ്രകാരം കേസെടുത്ത് പൊലീസ്

0
212

കാഞ്ഞങ്ങാട്(www.mediavisionnews.in): പശുവിനെ അപമാനിച്ചെന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ കേസ്. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഓണിക്കുന്നിലെ സാജന്‍ എബ്രഹാമിനെതിരെയാണ് കേസെടുത്തത്.

ചന്ദ്രന്‍ എന്നയാളുടെ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു. ഡി.വൈ.എസ്.പി സജീവിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കേസ് അന്വേഷിക്കുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഉള്‍പ്പെടെയുള്ള ചിലര്‍ കടയിലിരുന്ന് രാഷ്ട്രീയം സംസാരിക്കുന്നതിനിടെയുണ്ടായ തകര്‍ക്കമാണ് കേസിനാധാരം.

സംസാരത്തിനിടയില്‍ പശുവിനെ പുകഴ്ത്തി ചന്ദ്രന്‍ സംസാരിച്ചു. എന്നാല്‍ പശുവിന്റെ പാല്‍ നിങ്ങള്‍ കുടിക്കുന്നില്ലേയെന്ന് സാജന്‍ ചോദിച്ചു. ഇതിന് പിന്നാലെയാണ് തര്‍ക്കം ഉണ്ടായതും മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന് കാട്ടി ചന്ദ്രന്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കുന്നതും.

തുടര്‍ന്ന് ഡി.വൈ.എസ്.പി പരാതി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുകയും 153 എ വകുപ്പ് പ്രകാരം സി.ഐ, സാജനെതിരെ കേസെടുക്കുകയുമായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here