ദല്‍ഹിയില്‍ ഭാര്യയേയും മൂന്ന് മക്കളേയും അധ്യാപകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; കൊല നടത്തിയതിന്റെ കാരണം അറിയില്ലെന്ന് മൊഴി

0
450

ന്യൂഡല്‍ഹി(www.mediavisionnews.in) :  സൗത്ത് ദല്‍ഹിയിലെ മെഹ്‌റൗലിയില്‍ ഭാര്യയേയും മൂന്ന് മക്കളേയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതക ശേഷം കത്തെഴുതി വെച്ച് രക്ഷപ്പെട്ട ഇയാളെ പൊലീസ് പിന്നീട് പിടികൂടി.

സ്വകാര്യ സ്ഥാപനത്തിലെ ട്യൂഷന്‍ അധ്യാപകനായ ഉപേന്ദ്ര ശുക്ലയാണ് കൊലപാതകം നടത്തിയത്. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയാണെന്നും കൊലപ്പെടുത്തുന്നതിന്റെ കാരണം തനിക്ക് തന്നെ അറിയില്ലെന്നുമായിരുന്നു ഇദ്ദേഹം കത്തെഴുതി വെച്ചത്.

ശനിയാഴ്ച പുലര്‍ച്ച ഒരു മണിക്കും രണ്ട് മണിക്കുമിടെയായിരുന്നു സംഭവം. കൊലയ്ക്കുപയോഗിച്ച കത്തി സംഭവസ്ഥലത്തു നിന്നും കണ്ടെത്തി. സംഭവസ്ഥലത്തെത്തിയ അയല്‍ക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

ഏഴ് വയസുകാരിയായ മകളും അഞ്ച് വയുസുകാരനായ ആണ്‍കുട്ടിയും രണ്ട് മാസം പ്രായമുള്ള പെണ്‍കുട്ടിയും ഭാര്യയും ഇയാളും ഇദ്ദേഹത്തിന്റെ അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

പുലര്‍ച്ചെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതു കണ്ട അമ്മ അടുത്തുള്ള മുറിയിലേക്ക് ചെന്നെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ തന്നെ അയല്‍വീട്ടില്‍ ചെന്ന് കാര്യം അറിയിക്കുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും നാല് പേരും മരിച്ച നിലയിലായിരുന്നു.

ചോദ്യം ചെയ്യലില്‍ താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും കൊലപാതകത്തിന്റെ കാരണം തനിക്ക് തന്നെ അറിയില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here