പത്തനംതിട്ട (www.mediavisionnews.in): ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയില്‍ നിന്നും മൂന്ന് യുവതികള്‍ രാജിവെച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
2018 ഒക്ടോബര്‍ 19,20,21 തിയ്യതികളില്‍ കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളാരും രാജിവെക്കുകയോ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയോ ചെയ്തിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. എട്ടുപേരെയാണ് ജില്ലാ കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുത്തത്.
ഡി.വൈ.എഫ്.ഐയില്‍ യുവതികളുടെ പ്രാതിനിധ്യം വര്‍ധിക്കുന്നുണ്ടെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന യുവതി-യുവാക്കള്‍ ഡി.വൈ.എഫ്.ഐയില്‍ എത്തുന്നുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐയേയും യുവജന മുന്നേറ്റത്തേയും തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന ദുഷ്പ്രചരണളങ്ങാണ് വാര്‍ത്തക്ക് പിന്നിലെന്നും ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായരും സെക്രട്ടറി പി.ബി സതീഷ് കുമാറും പറഞ്ഞു.
കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ഏരിയാ കമ്മിറ്റികളിലുള്ള യുവതികളാണ് രാജിവെച്ചത് എന്നായിരുന്നു വാര്‍ത്ത. സംഘടനയില്‍ നേരിടുന്ന അവഗണനയും മാനസിക പീഡനവും ചൂണ്ടിക്കാട്ടിയാണ് യുവതികള്‍ രാജിക്കത്ത് നല്‍കിയതെന്നായിരുന്നു വിവരം.
ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.ഐ.എം ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് രാജിയെന്നും ഡി.വൈ.എഫ്.ഐയിലെ ചില പ്രവര്‍ത്തകര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും വാര്‍ത്തയിലുണ്ടായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.