ഞാന്‍ എം.പി, എക്‌സ് എം.പി: കാറില്‍ ചുവന്ന ബോര്‍ഡ് വച്ചതിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

0
183


കോഴിക്കോട്(www.mediavisionnews.in): എം.പിമാരും എം.എല്‍.എമാരും മന്ത്രിമാരും ബോര്‍ഡ് വയ്ക്കാറുണ്ട്. എന്നാല്‍ മുന്‍ എം.പിമാരും എം.എല്‍.എമാരും ബോര്‍ഡ് വച്ച കാറിലോടുന്ന കീഴ്‌വഴക്കം കേരളത്തിലില്ല. തോറ്റ എം.പി കാറിന്റെ നമ്പര്‍ പ്ലേറ്റിനു മുകളില്‍ എക്‌സ് എം.പി (മുന്‍ എം.പി) എന്നെഴുതിയ ബോര്‍ഡ് വച്ചതിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

ആറ്റിങ്ങലിലെ സി.പി.എമ്മിന്റെ എം.പിയായിരുന്ന എ. സമ്പത്തിന്റെ കാറിലാണ് എക്‌സ്. എം.പിയെന്ന ബോര്‍ഡ് വച്ചത്.

വി.ടി ബല്‍റാം എം.എല്‍.എയും ഇതിനെ ട്രോളി രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എത്രത്തോളം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് അടിമപ്പെട്ടവരാണെന്ന് തെളിയിക്കുന്നതാണ് തോറ്റ എം.പിമാരുടെ പ്രവര്‍ത്തനമെന്ന് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.



LEAVE A REPLY

Please enter your comment!
Please enter your name here