കെ.ഡി.എസ്.എഫ് ദമാം കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് തുടക്കമായി

0
193

ദമ്മാം(www.mediavisionnews.in): കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.ഡി.എസ്.എഫ്. ദമാം കമ്മിറ്റി ഒരുക്കുന്ന കാസർകോട് സോക്കർ ലീഗ് 2019 ഫുട്ബോൾ മേളക്ക് വേണ്ടിയുള്ള ലോഗോ പ്രകാശനം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഗഫൂർ പള്ളിക്കര, പ്രമുഖ ഫുട്ബോൾ താരം മഖ്ദൂം മൊഗ്രാലിന് നൽകി ഔപചാരികമായി നിർവ്വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജംഷാദ് മൊഗ്രാൽ കാര്യപരിപാടികളെകുറിച് വിവരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി കാദർ അണങ്കൂർ,  അഡ്വൈസറി ബോർഡ് മെമ്പർ ഹമീദ് കാഞ്ഞങ്ങാട് ആശംസ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ബഷീർ ഉപ്പള സ്വാഗതവും, ജോയിന്റ് സെക്രട്ടറി അൻസീഫ് പെർള നന്ദിയും പറഞ്ഞു.അഡ്വൈസറി ബോർഡ് മെമ്പർമാരും, സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
 
ജൂൺ 20 വ്യാഴാഴ്ച രാത്രി 9  മണിക്ക് ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് താരലേലം നടക്കുന്നതായിരിക്കുമെന്നും സംഘാടക സമിതി വാർത്താകുറിപ്പിൽ അറിയിച്ചു.
 
ജുബൈലിലെ അൽ മുസൈൻ കോൺട്രാക്ടിങ് കമ്പനിയും നിക്കോട്ടിൻ ദമ്മാം പ്രധാന സ്പോൺസർമാരായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ലീഗ് ടൂർണമെന്റ്  ജൂൺ 27, ജൂലൈ 4 എന്നീ തീയ്യതികളിൽ രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെ സിയാത്തിലെ അൽ ദാന സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നതായിരിക്കും.

പ്രഗത്ഭരായ 80 കളിക്കാരെ ഉൾപ്പെടുത്തി 8 ടീമുകളാണ് KSL 2019 കപ്പിന്ന് വേണ്ടി പൊരുതുന്നത്. സൗദിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളാണ്  ടീമുകളെ സ്പോൺസർ ചെയ്യുന്നത്.
 
ഹകീം തെക്കിലിന്റെ ഉടമസ്ഥതയിലുള്ള ടീം ഗല്ലോപ് സൗദി അറേബ്യ, എംട്ടിപി മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള സൾഫെക്സ് മാട്രസ്സ്, നവാസ് അണങ്കൂറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർസ് സർവീസ്, ആസ്ക് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആസ്ക് കെഎസ്എ, ബദർ അൽ റാബി മെഡിക്കൽ സെന്ററിന്റെ ഉടമസ്ഥതയിലുള്ള ബദർ അൽ റാബി ഗ്രൂപ്പ്, ഷെഫീല് റ്റീ ടൈമിന്റെ ഉടമസ്ഥതയിലുള്ള ടീം റ്റീ ട്ടൈം, ജംഷീദ് റൂബിയുടെ ഉടമസ്ഥതയിലുള്ള റൂബി ഗ്രൂപ്പ്, ഹനീഫ് തെക്കിലിന്റെ ഉടമസ്ഥതയിലുള്ള ബ്രൂക്ക് ഗാല്ലറി.
 
ജൂണ് 20 നടക്കുന്ന താരലേല പരിവാടിക്കും തുടർന്ന് ജൂൺ 27, ജൂലൈ 4 എന്നീ തിയ്യതികളിൽ നടക്കുന്ന ടൂർണമെന്റുകളിൽ ഫാമിലി സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാ കായിക പ്രേമികളും, കാസർഗോഡ് നിവാസികളും കുടുംബ സമേതം പങ്കെടുത്തു പരിവാടി വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here