കാലവര്‍ഷം ശനിയാഴ്ചയോടെ എത്തും, ഇക്കുറി മഴക്കുറവ് ഉണ്ടായേക്കില്ല

0
289


തിരുവനന്തപുരം(www.mediavisionnews.in): കാലവര്‍ഷം ശനിയാഴ്ചയോടെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ജൂണ്‍ ആറിന് മഴയെത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചിരുന്നത്. ഇത്തവണ മഴക്കുറവ് ഉണ്ടാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കേരള-കന്യാകുമാരി തീരത്ത് ഞായറാഴ്ചയോടെ ന്യൂന മര്‍ദ്ദം രൂപപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഇത് സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരള- കര്‍ണാടക തീരങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ ആയേക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here