ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാതെ കേരളം കടന്നുപോയ അവസാന 129 ദിവസങ്ങള്‍; 2016 ന് ശേഷം ഇത് ആദ്യം

0
448


കൊച്ചി (www.mediavisionnews.in): കേരളത്തില്‍ ഒരു പ്രാദേശിക ഹര്‍ത്താല്‍ പോലും ഇല്ലാതെ കടന്നുപോയത് നാല് മാസവും 9 ദിവസവും. 2016ന് ശേഷം സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു ഹര്‍ത്താല്‍ പോലും ഇല്ലാതെ 3 മാസം പൂര്‍ത്തിയാക്കുന്നത്. ഹര്‍ത്താല്‍ വിരുദ്ധ സംഘടനയായ say no to harthal പ്രവര്‍ത്തകനായ മനോജ് രവീന്ദ്രന്‍ ഇത് സംബന്ധിച്ച് ചില കണക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ പാസ്റ്റില്‍ പറയുന്ന വിവരങ്ങള്‍ ഇങ്ങിനെയാണ്‌:

ഇത് ആദ്യമായാണ്‌ 2016 ന് ശേഷം കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാത്ത 3 മാസം പൂര്‍ത്തിയാകുന്നത്. ഈ വര്‍ഷം ഇന്ന് ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ പ്രദേശിക ഹര്‍ത്താല്‍ അടക്കം കേരളത്തില്‍ ഉണ്ടായിട്ടുള്ളത് ഉണ്ടായത് 5 ഹർത്താലുകൾ മാത്രമാണ്.

അവയില്‍ ജനുവരിയില്‍ 3 ഹര്‍ത്താല്‍ നടന്നപ്പോള്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും ഒരോ വീതം ഹര്‍ത്താല്‍ മാത്രമാണ് ഉണ്ടായത്. ഏറ്റവും ഒടുവില്‍ ഹർത്താൽ നടന്നത് മാർച്ച് 3 നാണ് കൊല്ലത്തെ ചിതറ പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നതിന്‍റെ പേരിലായിരുന്നു അത്. ആറു മാസങ്ങളില്‍ നടന്നത് 5 ഹര്‍ത്താല്‍ എന്നത് വലിയ മാറ്റം എന്നാണ് മുന്‍ വര്‍ഷ കണക്കുകള്‍ പറയുന്നത്.

2017 ലെ ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 73 ഹർത്താലുകളായിരുന്നു. പിറ്റേവര്‍ഷം ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 53 ഹർത്താലുകളും. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഹര്‍ത്താലുകളുടെ കുറവ് വലിയ മാറ്റമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.

ഹര്‍ത്താലുമായി ബന്ധപെട്ട് ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല വിധി വന്നത് ഹര്‍ത്താല്‍ കുറയാന്‍ കാരണമായിരിക്കാം എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഒരാഴ്ച മുന്‍പ് നോട്ടീസ് കൊടുക്കാതെ ഹർത്താൽ ആഹ്വാനം ചെയ്യാൻ പാടില്ലെന്ന ഹൈക്കോടതി ഇടക്കാല വിധി വന്നതിന് ശേഷം രണ്ട് ഹർത്താലുകൾ മാത്രമാണ് നടന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here