കാസര്‍കോഡ്(www.mediavisionnews.in): ഐ.എസില്‍ ചേര്‍ന്ന മലയാളി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനില്‍ ഐ.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖുറസാന്‍ പ്രദേശത്ത് നിന്ന് ഐ.എസ് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് യു.എസ് വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. റാഷിദിനെ കൂടാതെ വേറെയും ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.
”മൂന്ന് ഇന്ത്യന്‍ സഹോദരന്മാരും രണ്ട് ഇന്ത്യന്‍ സഹോദരീമാരും നാലു കുട്ടികളും കൊല്ലപ്പെട്ടു” സന്ദേശം പറയുന്നു.
രണ്ട് മാസത്തിലധികമായി റാഷിദിന്റെ ടെലഗ്രാം അക്കൗണ്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും റാഷിദിന് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിനാണ് ഐ.എസ് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. കേരളത്തില്‍ നിന്നും അഫ്ഗാനിലേക്ക് ഐ.എസില്‍ ചേരാന്‍ പോയെന്ന് പറയപ്പെടുന്ന 21 മലയാളികളുടെ നേതാവ് റാഷിദ് ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാളുടെ ഭാര്യ ആയിഷ എന്ന സോണിയയും സംഘത്തിലുണ്ടായിരുന്നു. യു.എ.ഇയില്‍ നിന്നും തെഹ്‌റാന്‍ വഴിയാണ് ഇവര്‍ അഫ്ഗാനിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.