എല്ലാ രാജ്യങ്ങളിലേയും പൗരൻമാർക്കു ഓൺ അറൈവൽ വീസ സംവിധാനവുമായി ഖത്തർ

0
237

ദോഹ(www.mediavisionnews.in): എല്ലാ രാജ്യങ്ങളിലേയും പൗരൻമാർക്കു ഓൺ അറൈവൽ വീസ സംവിധാനവുമായി ഖത്തർ. വിനോദസഞ്ചാരികളേയും നിക്ഷേപകരേയും ആകർഷിക്കുന്നതിൻറെ ഭാഗമായാണ് പുതിയ വീസനയം. സൌദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടാം വർഷത്തിലേക്കു കടന്ന പശ്ചാത്തലത്തിലാണ് ഖത്തറിൻറെ പുതിയ തീരുമാനം.

സൌഹൃദ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമായി വാതിൽ തുറന്നു ഖത്തർ. വേനൽ, ഉല്ലാസ, ഷോപ്പിങ് വേളകളിൽ ഖത്തർ സന്ദർശിക്കാനാഗ്രഹിക്കുന്നവർക്കായി ആഭ്യന്തരമന്ത്രാലയമാണ് ഇ നോട്ടിഫിക്കേഷൻ സംവിധാനം തുടങ്ങിയത്. ഓഗസ്റ്റ് പതിനാറു വരെ പ്രവാസികളുടെ ബന്ധുക്കൾക്കും വിനോദസഞ്ചാരികൾ അടക്കമുള്ളവർക്കും ഖത്തർ സന്ദർശനം സുഗമമാക്കുകയാണ് ലക്ഷ്യം. സന്ദർശനത്തിൻറെ സ്വഭാവമനുസരിച്ചായിരിക്കും രേഖകൾ സമർപ്പിക്കേണ്ടത്. പ്രവാസിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണെങ്കിൽ മടക്ക ടിക്കറ്റ്, പ്രവാസിയുടെ താമസാനുമതി രേഖ, ബന്ധുത്വ തെളിവ് എന്നിവ കൈവശമുണ്ടായിരിക്കണം. മുൻപ്രവാസികൾക്കു മടക്ക ടിക്കറ്റ്, മുൻകാലത്തെ താമസാനുമതി രേഖയുടെ പകർപ്പ്, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ എന്നിവയുണ്ടായിരിക്കണം. ദേശീയ ടൂറിസം കൌൺസിലിൻറെ സഹകരണത്തോടെയാണ് പുതിയ സംവിധാനം. വീസ ഓൺ അറൈവൽ ലഭിക്കാൻ www.qatarvisaservices.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകണം. 2017 ൽ ഇന്ത്യ അടക്കം 83 രാജ്യങ്ങൾക്കു ഖത്തർ സൌജന്യ വീസ ഓൺ അറൈവൽ അനുവിദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടിക്രമങ്ങൾ ലളിതമാക്കി എല്ലാ രാജ്യക്കാർക്കും വീസ ഓൺ അറൈവൽ സംവിധാനമൊരുക്കുന്നത്. അതേസമയം, സൌദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം രണ്ടു വർഷം പിന്നിട്ട സാഹചര്യത്തിലാണ് വീസ നിയമം ഉദാരമാക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here