അവസാന നിമിഷത്തില്‍ ഹീറോ ആയി മുഹമ്മദ് റാഫി, ചെന്നൈയിന് രക്ഷ

0
201

ഗുവാഹത്തി(www.mediavisionnews.in): എഎഫ്സി കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിയുടെ രക്ഷകനായി മലയാളി താരം മുഹമ്മദ് റാഫി. ഇന്ന് മിനേര്‍വ പഞ്ചാബിനെതിരായ മത്സരത്തില്‍ പരാജയത്തിലേക്ക് പോവുകയായിരുന്ന ചെന്നൈയിനെ 90ആം മിനുട്ടിലെ ഗോളിലൂടെ ആണ് റാഫി രക്ഷിച്ചത്. മത്സരത്തില്‍ 1-0ന് ചെന്നൈയിന്‍ പിറകില്‍ നില്‍ക്കുമ്പോൾ ഇറങ്ങിയ റാഫി അവസാന നിമിഷത്തില്‍ ഗോളടിച്ച്‌ സമനില നേടിക്കൊടുക്കുകയായിരുന്നു.

റാഫിയുടെ കരിയറിലെ ആദ്യ എ.എഫ്.സി കപ്പ് ഗോളാണിത്. ഈ ഗോളോടെ എ.എഫ്.സി കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനായും റാഫി മാറി. ഗ്രൂപ്പില്‍ ആദ്യം ഏറ്റുമുട്ടിയപ്പോഴും മിനേര്‍വയും ചെന്നൈയിനും സമനിലയില്‍ തന്നെയായിരുന്നു പിരിഞ്ഞത്. ഗ്രൂപ്പിലെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും മിനേര്‍വ പഞ്ചാബ് സമനില വഴങ്ങിയിരിക്കുകയാണ് എന്ന കൗതുകവും ഇന്നത്തെ ഫലത്തില്‍ ഉണ്ട്. അഞ്ചു മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റുമായി ചെന്നൈ ആണ് ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാമതുള്ളത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റു മാത്രമുള്ള മിനേര്‍വയുടെ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന പ്രതീക്ഷ ഇന്നത്തെ ഫലത്തോടെ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here