ന്യൂദല്‍ഹി (www.mediavisionnews.in): കൃത്രിമമമായി സ്ത്രീകളെ നഗ്നരാക്കാൻ സഹായിക്കുന്ന ഡീപ്പ് ന്യൂഡ് എന്ന ആപ്ലിക്കേഷൻ അടച്ചുപൂട്ടി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് വിവസ്ത്രരാകക്കുകയാണ് ആപ്പിന്റെ ഉപയോഗത്തിലൂടെ സാധ്യമാകുക.
‘ഞങ്ങൾക്ക് ഈ രീതിയിൽ പണം ഉണ്ടാക്കണ്ട. വിനോദത്തിന് വേണ്ടി കുറച്ച് മാസങ്ങൾക്ക് മുൻപ് തുടങ്ങിയതാണിത്. നിയന്ത്രിതമായ രീതിയിൽ സുരക്ഷാ മാനദണ്ഡങ്ങളോടെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ ആപ്പ് തുടങ്ങിയത്. സത്യസന്ധമായി പറഞ്ഞാൽ ഈ ആപ്പ് അത്ര മഹത്തരവുമല്ല, കാരണം ചില ഫോട്ടോകൾ മാത്രമേ ഇതിൽ മോർഫ് ചെയ്യാൻ പറ്റുകയുള്ളു. ഞങ്ങളൊരിക്കലും കരുതിയില്ല ഇത് ഇത്രമാത്രം വൈറൽ ആകുമെന്ന്.
സുരക്ഷാ നിർദേശങ്ങളിത്രയൊക്കെ ഉണ്ടായിട്ടും അര ലക്ഷത്തോളം പേർ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ദുരുപയോഗ സാധ്യത എത്രമാത്രമായിരിക്കുമെന്ന് മനസ്സിലായി. ഇത്തരത്തിൽ ഞങ്ങൾക്ക് പണം ഉണ്ടാക്കേണ്ട. ഇപ്പോൾ മുതൽ ഈ ആപ്പ് ഉപയോഗിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും കുറ്റകരമാണെന്ന് അറിയിക്കുകയാണ്’. ഡീപ്പ് ന്യൂഡ് ആപ്പിന്റെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ഇത്.
ഇവരുടെ വൈബാസൈറ്റും ഇപ്പോൾ ശൂന്യമാണ്. വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം നല്‍കിയാല്‍ മതി. അവരെ നഗ്നയാക്കാന്‍ സോഫ്റ്റ് വെയറിന് സാധിക്കും. ഇത് വലിയ സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പണം വാങ്ങിയും, സൗജന്യമായും ഡീപ്പ് ന്യൂഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.