മഴക്കാല രോഗങ്ങൾ തടയാൻ ആരോഗ്യവകുപ്പ് ഉണർന്നു പ്രവർത്തിക്കണം: മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

0
445

ഉപ്പള (www.mediavisionnews.in): മഴക്കാലത്ത് പടർന്നു പിടിക്കുന്ന പകർച്ച വ്യാധികൾ തടയുന്നതിന് ആരോഗ്യവകുപ്പ് അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

വാർഡ് തലത്തിൽ സാനിറ്റേഷൻ കമ്മിറ്റികൾ വിളിച്ചു ചേർക്കുകയും, ഭാവന സന്നർശനം നടത്തി ആരോഗ്യ, ശുചിത്വ ബോധവത്കരണം നടത്തുകയും വേണം.

പ്രസിഡണ്ട് സത്യൻ സി ഉപ്പള അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ഓ. എം. റഷീദ്,. പി.എം. കാദർ, മൊയ്‌നു പൂന, വിജയൻ സോങാൾ, ഹുസൈൻകുബണൂർ, മഹാരാജൻ, ഇബ്രാഹിം കോട്ട, പ്രദീപ്, റഹ്മത് തുടങ്ങിയവർ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here