തിരുവനന്തപുരം(www.mediavisionnews.in): മലപ്പുറം ജില്ല വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം നിയമസഭയിൽ ഉയർത്താനുള്ള മുസ്‌ലിംലീഗ് എംഎൽഎ കെ.എൻ.എ ഖാദറിന്റെ നീക്കം എതിർപ്പിനെത്തുടർന്നു വേണ്ടെന്നുവച്ചു. യുഡിഎഫിൽ ചർച്ച ചെയ്യാതെ ഇങ്ങനെയൊരു നിർദേശം സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയതിനെത്തുടർന്നാണു പിന്മാറ്റം.
ഇന്നലെ രണ്ടാമത്തെ ശ്രദ്ധക്ഷണിക്കൽ പ്രമേയമായി ഇത് ഉൾപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണു മറുപടി പറയേണ്ടിരുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ പുതിയ ജില്ല വേണമെന്ന ആവശ്യമാണ് എഴുതി നൽകിയിരുന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പേരു വിളിച്ചപ്പോൾ ഖാദർ സീറ്റിൽ ഇല്ലാത്തതിനെ തുടർന്നു അടുത്ത നടപടിക്രമത്തിലേക്കു സഭ കടന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.