കാസര്‍കോട് (www.mediavisionnews.in): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. ഇക്കുറി മണ്ഡലം പിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. സ്ഥാനാർത്ഥി നിർണയ ചർച്ച ആരംഭിച്ചിട്ടില്ലെന്നും വിജയസാധ്യതയുള്‌ലയാളെ സ്ഥാനാർത്ഥിയാക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിജയം ബിജെപിയുടെ വളരെക്കാലമായുള്ള സ്വപ്നമാണെന്നും ഇത്തവണ വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറയുന്നു.
സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചില്ലെങ്കിലും ഏറ്റവും വിജയസാധ്യത പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ പരാജയപ്പെട്ടത്. എന്നാൽ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 11000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ നേടിയത്. ഇത് ബിജെപിയെ അലട്ടുന്നുണ്ട് . കൂടാതെ കെ സുരേന്ദ്രൻ മത്സരിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ പകരം ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതും ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.