ഭാര്യാപിതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; മൂന്നു പേർ പിടിയിലായതായി സൂചന

0
449

ഉപ്പള (www.mediavisionnews.in):  ബേകൂർ സ്വദേശി പ്രതാപ് നഗർ പുളിക്കുത്തിയിലെ അൽത്താഫിനെ (45) കൊലപ്പെടുത്തിയ കേസിൽ എട്ടു പ്രതികളുള്ളതായി പോലീസ്. ഇവരിൽ മൂന്ന് പേർ വലയിലായതായി സൂചന. ഒരു പ്രതിയുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നാണ് വിവരം. നേരത്തെ തട്ടിക്കെണ്ടുപോകിലിനും വധശ്രമത്തിനും ഇവക്കെതിരെ കുമ്പള പോലീസ് കേസെടുത്തിരുന്നു. അൽത്താഫ് മരിച്ചതോടെ വകപ്പുമാറ്റി പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഞാറാഴ്ച രാവിലെയാണ് പുളിക്കുത്തിയിലെ വീട്ടിൽ നിന്ന് അൽത്താഫിനെയും വളർത്തുമകൾ സെറീനയുടെ പത്തു വയസുള്ള മകനേയും ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ പിന്നീട് വിട്ടയച്ചുവെങ്കിലും അൽത്താഫിനേയും കൊണ്ട് ഷബിറും സംഘവും കാറിൽ പലയിടങ്ങളിൽ ചുറ്റിത്തിരിയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രക്ഷപ്പെടനുള്ള ശ്രമത്തിനിടെയാണ് അൽത്താഫിന്റെ കൈക്ക് വെട്ടേറ്റത്. ബഹളം വെക്കാതിരിക്കാൻ സംഘം അൽത്താഫിന്റെ ശരീരത്തിൽ മയക്കുമരുന്ന് കത്തിവെച്ചിരിന്നതായും സംശയിക്കന്നുണ്ട്.

അൽത്താഫിനെ കാറിൽ കിടത്തിയ ശേഷം സംഘം ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അബോധാവസ്ഥയിലാതിനാൽ അൽത്താഫിന് ശബ്ദമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. പോലീസ് തങ്ങളെ പിന്തുടരുന്നുണ്ടെന്ന് വ്യക്തമായതോടെ സംഘം കാറിൽ നിന്ന് അൽത്താഫിനെ മംഗലാപുരം ദേർളകട്ടയിലെ ആശുപത്രിക്ക് മുന്നിൽ തള്ളിയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.

കൊലയാളി സംഘത്തിലെ മൂന്ന് പേർ കർണാടക മംഗളൂരു സ്വദേശികളാണ്. മറ്റുള്ളവർ ഉപ്പളയിലും പരിസരങ്ങളിലുമായി താമസിക്കന്നവരാണന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ വലയിലാക്കാൻ പോലീസിന് കർണാടക പോലീസിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. കർണാടകയിലെ ഉടുപ്പിയിലെത്തിയ സംഘം അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വലയിലായത്. കുമ്പള സി.ഐ രാജീവൻ വലിയവളപ്പിൽ, എസ്.ഐ എ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here