ഉപ്പള (www.mediavisionnews.in): ബായാര്‍ മുളിഗദ്ധേ അംഗന്‍വാടിയില്‍ ടീച്ചര്‍ നിരന്തരമായി കുട്ടികളെ മര്‍ദ്ദിക്കുന്നതായി ഒരു കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ സംഭവം ഗൗരവമായി കണ്ട് എത്രയും പെട്ടന്ന് കര്‍ശന നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള ടീച്ചര്‍മ്മാര്‍ ഉള്ളതുകൊണ്ട്പല കുട്ടികളും അംഗണ്‍വാടികളിലേക്ക് പോകാന്‍ തയ്യാറാകുന്നില്ലെന്നും, ടീച്ചര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പട്ടവര്‍ തയ്യാറാകണമെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തിലേക്ക് ഡിവൈഎഫ്ഐ ഇറങ്ങുമെന്നും നേതാക്കള്‍ മുന്നറിപ്പ് നല്‍കി.
ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയംഗം ജാക്കി ബായാര്‍, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ചന്ദ്ര പ്രബു, യൂണിറ്റ് പ്രസിഡന്റ് മാലിക് ബായാര്‍, ഗണേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.