പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പൂട്ട് വീഴുന്നു; 2030 ന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം; നിര്‍ദ്ദേശവുമായി നീതി ആയോഗ്

0
190

ന്യൂഡല്‍ഹി(www.mediavisionnews.in): വാഹന രംഗത്ത് വിപ്ലവകരമായ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ച് നീതി ആയോഗ്. 2030 ന് ശേഷം രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ എന്നൊരു നിര്‍ദ്ദേശമാണ് നീതി ആയോഗ് മുന്നോട്ടു വെച്ചിരിക്കുന്നത്. 2025 മുതല്‍ 150 സിസി വരെയുള്ള വാഹനങ്ങള്‍ എല്ലാം ഇലക്ട്രിക്ക് ആയിരിക്കണം എന്ന നിര്‍ദ്ദേശവും നേരത്തെ നീതി ആയോഗ് മുന്നോട്ടുവെച്ചിരുന്നു. ആസൂത്രണ കമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് നീതി ആയോഗ്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2030 ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ എങ്ങനെ നിരത്തുകളില്‍ നിന്ന് തുടച്ച് മാറ്റാം എന്നതിനെപ്പറ്റി പഠനം നടത്താന്‍ ഗതാഗത ദേശീയപാത വികസന മന്ത്രാലയത്തിനും മറ്റ് വകുപ്പകള്‍ക്കും ചുമതലകള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. ഹൈവേകളില്‍ ബസ്സുകളുടേയും ട്രക്കുകളുടേയും നീക്കം സജ്ജീകരിക്കാന്‍ റോഡിന് മുകളിലായി വൈദ്യുത ശൃംഘലയുള്ള ഇഹൈവേകള്‍ ആരംഭിക്കുവാനും നീതി ആയോഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഴുവന്‍ വൈദ്യുതവല്‍കരണത്തിനെതിരെ വാഹന കമ്പനികള്‍ നീങ്ങുമ്പോഴാണ് നീതി ആയോഗിന്റെ പുതിയ നിര്‍ദ്ദേശം.

മുഴു വൈദ്യുതീകരണം എന്ന പദ്ധതി വിജയിച്ചാല്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം കോടി രൂപ ലാഭിക്കാം എന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍. 2030 ഓടെ എല്ലാ വാഹന സര്‍വ്വീസ് ദാതാക്കളോടും തങ്ങളുടെ പെട്രോള്‍ ഡീസല്‍ വാഹന നിരയെ വൈദ്യുത വാഹനങ്ങളാക്കി പുനക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ബാറ്ററി നിര്‍മ്മാണ പ്ലാന്റ് ആരംഭിക്കുന്നതിനായി നീതി ആയോഗ് സാമ്പത്തിക സഹായങ്ങളും, തദ്ദേശീകമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ സബ്‌സിഡികളും പ്രഖ്യാപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here