ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടം ; മരിച്ച രണ്ടു മലയാളികളെ കൂടി തിരിച്ചറിഞ്ഞു

0
221

ഷാര്‍ജ(www.mediavisionnews.in): ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച രണ്ടു മലയാളികളെ കൂടി തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശികളായ ഉമ്മര്‍ ചോനോകടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേരാണ് മരിച്ചത്.

വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

അല്‍ റാഷിദിയ എക്സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here