തീരദേശമേഖലകളിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തിയവരെ കുമ്പള തീരദേശമേഖല മുസ്ലിം ലീഗ് കമ്മറ്റി അനുമോദിച്ചു

0
156

കുമ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശമേഖലകളിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തിയവരെ ആരിക്കാടി കടവത്ത് കുമ്പള കോയിപ്പാടി തീരദേശ മേഖല കമ്മറ്റി അനുമോദിച്ചു. കാലവർഷ ദുരിതം നേരിട്ട സമയത്ത് അതുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിനും ജനകീയ ഇടപെടൽ നടത്തുകയും ചെയ്തിരുന്ന ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ഫരീദ സക്കീറിനെയും നീണ്ട രണ്ടുമാസ കാലം അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ട സമയത്ത് കുടിവെള്ളം എത്തിച്ച ചെർക്കളം അബ്‌ദുല്ല സ്വാന്തനം വാട്സ് ആപ്പ് കൂട്ടായ്‌മയുടെ പ്രതിനിധി സത്താർ ആരിക്കാടിയെയും ചടങ്ങിൽ അനുമോദിച്ചു.

20-ആം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് കോയിപ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി മുനീർ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷറഫ് കർള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ.സകീർ അഹമ്മദ് ഇബ്രാഹിം ബത്തേരി, ഖലീൽ മാസ്റ്റർ, എം.പള്ളിക്കുഞ്ഞി കടവത്ത്, മൊയ്‌ദീൻ അബ്ബാ, അഷറഫ്, ഇ.പള്ളിക്കുഞ്ഞി, മുഹമ്മദ് ഹനീഫ, അബ്‌ദു റഹ്മാൻ കോയിപ്പാടി തുടങ്ങിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here