തദ്ദേശ ഉപതിരഞ്ഞെടുപ്പ്; സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫും എല്‍ഡിഎഫും

0
448

കോഴിക്കോട് (www.mediavisionnews.in): സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിപ്പില്‍ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും. 44-ല്‍ 22 സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 17 സീറ്റുകള്‍ യുഡിഎഫ് നേടി. ബിജെപിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായതാണ് ശ്രദ്ധേയം. ഉപതിരഞ്ഞെടുപ്പ് നടന്ന വെള്ളകുടി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശിവദാസന്‍ പിടിച്ചെടുത്തതോടെയാണ് എല്‍ഡിഎഫിന് ഇവിടെ ഭരണം നഷ്ടമായത്. 143 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശിവദാസന്‍ ജയിച്ചത്.

അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട എല്‍ഡിഎഫിന് നേരിയ ആശ്വാസം പകരുന്നത് കൂടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം

ആലപ്പുഴ

ചേര്‍ത്തല നഗരസഭയിലെ ടിഡി അമ്ബലം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥിയായ വി.എസ്.സുരേഷ്‌കുമാറിന്റെ വിജയം.

കുത്തിയതോട് പഞ്ചായത്തിലെ മുത്തുപറമ്ബ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

കായംകുളം നഗരസഭയിലെ വെയര്‍ഹൗസ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 73 വോട്ടുകള്‍ക്ക് എ.ഷാജിയാണ് വിജയിച്ചത്.

എറണാകുളം

നെല്ലിക്കുഴി പഞ്ചായത്തിലെ 14-ാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥിയായ അബ്ദുല്‍ അസീസ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

മഴുവന്നൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷീബ വര്‍ഗീസ് 627 വോട്ടുകള്‍ക്ക് ജയിച്ചു.

കോഴിക്കോട്

കൊടുവള്ളി നഗരസഭയിലെ 14-ാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

പത്തനംതിട്ട

റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കമണ്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇടത് സ്വതന്ത്രന്‍ മാത്യൂസ് എബ്രഹാം 38 വോട്ടിനാണ് ജയിച്ചത്.

തിരുവനന്തപുരം

കല്ലറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. കല്ലറയിലെ വെള്ളകുടി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശിവദാസന്‍ പിടിച്ചെടുത്തതോടെയാണ് എല്‍ഡിഎഫിന് ഇവിടെ ഭരണം നഷ്ടമായത്. 143 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശിവദാസന്‍ ജയിച്ചത്.

കാട്ടാക്കട പനയംകോട് വാര്‍ഡില്‍ യുഡിഎഫിന് ജയം.

നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്‍നില വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം.

കുന്നത്തുകാല്‍ കോട്ടുകോണം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

അമ്ബൂരി ചിറയികോട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.

മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു.

കൊല്ലം

കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്ബലം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
അഞ്ചല്‍ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫും പിടിച്ചെടുത്തു.

കണ്ണൂര്‍

ധര്‍മ്മടത്തെ കിഴക്കെ പാലയാട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി

വയനാട്

വയനാട് മാണ്ടാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.അബ്ദുല്ല വിജയിച്ചു. ഇതോടെ മൂട്ടില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നിലനിര്‍ത്താനാകും.

പാലക്കാട്

കൊഴിഞ്ഞാമ്ബാറ പഞ്ചായത്തിലെ നാട്ടുകല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

മലമ്ബുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാര്‍ഡ് ബിജെപി നിലനിര്‍ത്തി.

മലപ്പുറം

പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ച്ചിറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 71 വോട്ടിന് എല്‍ഡിഎഫ് പിന്തുണയോടെ ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിയായ ശ്യാമള വെമ്ബല്ലൂരാണ് വിജയിച്ചത്. ബിജെപിയാണ് രണ്ടാമത്.

തിരൂര്‍ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗണ്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി സി.എം.ടി.സീതി 106 വോട്ടിനാണ് ജയിച്ചത്.

ആനക്കയം പഞ്ചായത്തിലെ നരിയാട്ടുപാറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ 18-ാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വി.ഷഹര്‍ബാന്‍ 106 വോട്ടുകള്‍ക്ക് വിജയിച്ചു.

പെരിന്തല്‍മണ്ണ ആലിപ്പറമ്ബ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി.ഹൈദരാലി വിജയിച്ചു.

ഇടുക്കി

മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം അംഗം പി കെ രവീന്ദ്രന്‍ രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. 147 വോട്ടുകള്‍ക്കാണ് സുനീഷ് ജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തും.

ഉപ്പുതറ പഞ്ചായത്തിലെ കാപ്പി പതാല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 268 വോട്ടിന് പി.നിക്‌സണാണ് ജയിച്ചത്.

തൊടുപുഴ നഗരസഭയിലെ 23-ാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മായാ ദിനു വിജയിച്ചു.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാഡ് ഡിവിഷനില്‍ എല്‍ഡിഎഫ് ജയിച്ചു. 265 വോട്ടുകള്‍ക്ക് ഷീന ഹരിദാസാണ് ജയിച്ചത്.

കോട്ടയം

കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച രാജേഷ് 394 വോട്ടുകള്‍ക്ക് വിജയിച്ചു.

മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസിലി ജോണ്‍ പിടിച്ചെടുത്തു.

പാമ്ബാടി ബ്ലോക്കിലെ കിടങ്ങൂര്‍ ഡിവിഷനും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

പാമ്ബാടി ബ്ലോക്കിലെ തന്നെ ഏലിക്കുളം ഡിവിഷന്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

തിരുവാര്‍പ്പ് പഞ്ചായത്തിലെ മോര്‍കാട് ഒന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫിന് ജയം.

തൃശൂര്‍

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റവു ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൗഷാദ് 730 വോട്ടുകള്‍ക്ക് വിജയിച്ചു

പൊയ്യ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ സജിത ടൈറ്റസ് ജയിച്ചു.

പാഞ്ഞാള്‍ പഞ്ചായത്ത് കിള്ളിമംഗലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസിലെ ആസിയ 183 വോട്ടുകള്‍ക്ക് സ്വന്തമാക്കി.

കോലാഴി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കോണ്‍ഗ്രസിലെ വി.കെ.സുരേഷ് 165 വോട്ടിന് ജയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here