ടിക് ടോക് ഉപയോഗത്തിന്‍റെ പേരിൽ ഭർത്താവ് യുവതിയെ കുത്തിക്കൊന്നു

0
218

ചെന്നൈ(www.mediavisionnews.in): അമിതമായ ടിക് ടോക് ഉപയോഗത്തിന്‍റെ പേരിൽ ഭർത്താവ് യുവതിയെ കുത്തിക്കൊന്നു. ടിക്ടോക് വിഡിയോകളുടെ പേരിൽ ഭർത്താവ് കനകരാജുമായി വഴക്കിട്ടു സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന നന്ദിനി എന്ന യുവതി കോയമ്പത്തൂരിലാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 28 വയസായിരുന്നു.

കുറച്ചുകാലമായി അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗത്തിന്‍റെ പേരില്‍ പിരിഞ്ഞ് കോയമ്പത്തൂരിന്‍റെ പ്രാന്തപ്രദേശത്തെ എആര്‍ നഗറില്‍ താമസിക്കുകയായിരുന്നു നന്ദിനി. ടിക് ടോക് വിഡിയോകൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുന്നതറിഞ്ഞ കനകരാജ്, നന്ദിനി അറ്റൻഡറായ സ്വകാര്യ കോളജിലെത്തി വകവരുത്തുകയായിരുന്നു.

കോളേജില്‍ എത്തുന്നതിന് മുന്‍പ് നന്ദിനിയെ പലതവണ കനകരാജ് ഫോണില്‍ വിളിച്ചെങ്കിലും, ഫോണ്‍ തിരക്കിലായതും ഇയാളെ പ്രകോപിപ്പിച്ചു. കനകരാജ് കൃത്യം ചെയ്യുമ്പോള്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കയ്യില്‍ കത്തികരുതിയാണ് ഇയാള്‍ നന്ദിനിയുടെ ജോലിസ്ഥലത്ത് എത്തിയത് എന്ന് പൊലീസ് പറയുന്നു. ഈ കത്തി പൊലീസ് കണ്ടെത്തി.

നന്ദിനിക്ക് കുത്ത് ഏറ്റയുടന്‍ ഇവരെ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കനകരാജിനെ രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റിമാന്‍റിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here