ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് മീറ്റിംഗിനിടെ സ്‌ക്രീനില്‍ തെളിഞ്ഞത് പോണ്‍ വീഡിയോ

0
235

ജയ്പൂര്‍(www.mediavisionnews.in) : ജയ്പൂരില്‍ ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് മീറ്റിംഗിനിടെ സ്‌ക്രീനില്‍ തെളിഞ്ഞത് പോണ്‍ വീഡിയോ. ചൊവ്വാഴ്ച രാജസ്ഥാന്‍ ഫുഡ് ആന്റ് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പദ്ധതികളുടെ അവലോകനം നടക്കവെയായിരുന്നു സംഭവം ഉണ്ടായത്. ബിസിനസ് സ്റ്റാന്റേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഫുഡ് ആന്റ് സിവില്‍ സപ്ലൈസ് സെക്രട്ടറി മുഗ്ദ്ദ സിങ് നിലവിലുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. 33 ജില്ലാ ഓഫീസര്‍മാരുള്‍പ്പെടെ സെക്രട്ടേറിയറ്റിലെ വകുപ്പുതല ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. പെട്ടെന്ന് വീഡിയോ കോണ്‍ഫറന്‍സ് സ്‌ക്രീനില്‍ പോണ്‍ വീഡിയോ പ്ലേ ആവാന്‍ തുടങ്ങി. വീഡിയോ കണ്ടതോടെ ഓഫീസര്‍മാരെല്ലാം ഞെട്ടലോടെ യോഗത്തില്‍ നിന്ന് ഇറങ്ങി മാറിനിന്നു. രണ്ട് മിനിറ്റോളം വീഡിയോ പ്രദര്‍ശം തുടരുകയായിരുന്നു. പിന്നീട് ടെക്‌നിക്കല്‍ ടീം എത്തി ഓഫ് ചെയ്യുകയായിരുന്നു.

മീറ്റിങ് പകുതി ആയപ്പോഴാണ് വീഡിയോ പ്ലേ ആയതെന്നും ഇത് സംബന്ധിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ ഡയറക്ടറെ വിളിച്ചിരുന്നതായും സിവില്‍ സപ്ലൈസ് സെക്രട്ടറി മുഗ്ദ്ദ സിങ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here