കോയിപ്പാടി തീരസംരക്ഷണം: കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

0
201

കുമ്പള(www.mediavisionnews.in): ശക്തമായ കടലാക്രമണം നേരിടുന്ന കുമ്പള കോയിപ്പാടി തീരദേശം സംരക്ഷിക്കുന്നതിന് കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കടലാക്രമണ പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കോയിപ്പാടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളായ നിരവധി കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണിത്.


യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി. ഖമറുദ്ധീന്‍, യൂ.ഡി.എഫ് ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളായ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മുനീര്‍ ഹാജി, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ്, മഞ്ചേശ്വരം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ള, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫരീദ സക്കിര്‍, അഡ്വ. സക്കീര്‍ അഹമ്മദ്, എം.വി യൂസഫ്, ഉമ്മര്‍ അപ്പോളോ, സത്താര്‍ ആരിക്കാടി, അഡ്വ. ഗോവിന്ദന്‍ നായര്‍, നാസര്‍ മൊഗ്രാല്‍, കോയിപ്പാടി കടപ്പുറം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ബത്തേരി, അമീദ് കോയിപ്പാടി, പള്ളിക്കുഞ്ഞ് കടവത്ത്, അഷറഫ് കോയിപ്പാടി എം.പിക്കൊപ്പം തീരദേശം സന്ദര്‍ശിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here