കൊച്ചു കുട്ടികൾക്ക് യൂണിഫോമായി ട്രൗസർ വേണ്ട, പാൻ്റ് തന്നെ വേണം; ലീഗ് എംഎൽഎ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി

0
454


തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളുടെ യൂണിഫോം ആയി ട്രൗസേഴ്‌സ് പോരെന്നും പാന്റ്‌സ് തന്നെ വേണമെന്നും മുസ്ലിം ലീഗ്. സ്‌കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി പ്രകാരം വിതരണം ചെയ്ത തുണി പാന്റസ് തുന്നാന്‍ മാത്രം ഇല്ലെന്നാണ് മുസ്ലീം ലീഗ് നൽകിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

ഇക്കാര്യങ്ങൾ വ്യക്തമാക്കി കൊണ്ടോട്ടിയില്‍നിന്നുള്ള ലീഗ് എംഎല്‍എ ടിവി ഇബ്രാഹിം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനു കത്തു നല്‍കിയതായി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആണ്‍കുട്ടികള്‍ക്ക് ട്രൗസേഴ്‌സ് തുന്നാനുള്ള യൂണിഫോം ആണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ യൂണിഫോം പാന്റസ് തന്നെയായി നിശ്ചയിക്കണമെന്ന് കത്തില്‍ പറയുന്നു.

മദ്രസകളില്‍ മതപഠനത്തിന് എത്തുമ്പോള്‍ മുട്ടു മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക ചട്ടം. പാന്റ്‌സ് ധരിച്ചു മദ്രസയില്‍ വരുന്ന കുട്ടികള്‍ക്ക് ആ വസ്ത്രം ധരിച്ചുതന്നെ സ്‌കൂളുകളിലും പോവാനാവുമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here