ഒടുവില്‍ സഞ്ജു സാംസണ്‍ ടീം ഇന്ത്യയിലേക്ക്

0
493

ലണ്ടന്‍(www.mediavisionnews.in) :മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുളള സാധ്യത തെളിയുന്നു. ലോക കപ്പിന് ശേഷം ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയിലാണ് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുക. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാകും ടി20 പരമ്പരയില്‍ ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കാനിറങ്ങുക.

മൂന്ന് മത്സരമാണ് പരമ്പരയിലുളളത്. ഓഗസ്റ്റ് മൂന്ന്, നാല്, ആറ് തിയതികളിലാണ് പരമ്പര. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകടി20 പരമ്പയ്ക്കുളള മുന്നൊരുക്കങ്ങളുടെ പ്രധാന തുടക്കമായാണ് ഈ പരമ്പരയെ വിലയിരുത്തുന്നത്.

സഞ്ജുവിനെ കൂടാതെ ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹല്‍ എന്നിവരേയും ദേശീയ ടീമിലേക്ക് പരിഗണിയ്ക്കും. പ്രമുഖ ക്രിക്കറ്റ് വെബ് സെറ്റായ ക്രിക്കറ്റ് നെക്സ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ ഒരു മത്സരം മാത്രമാണ് സഞ്ജു കളിച്ചിട്ടുളളത്. 2015ല്‍ സിംബാബ് വെയ്‌ക്കെതിരെ ടി20 മത്സരത്തിലായിരുന്നു സഞ്ജുവിന്റെ അരങ്ങേറ്റം. മത്സരത്തില്‍ 24 പന്തില്‍ 19 റണ്‍സാണ് സഞ്ജു നേടിയത്. മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here