ഉപ്പളയിൽ വഴി തെറ്റിവന്ന് പുള്ളിമാൻ; കൺനിറയെ കണ്ട് നാട്ടുകാർ

0
206

ഉപ്പള(www.mediavisionnews.in): അമ്പാർ, നാട്ടക്കല്ല്, മണ്ണംകുഴി നാട്ടുകാർക്ക് ഇന്നലെ കൗതുക കാഴ്ചയായി പുളളിമാനോട്ടം. ഇന്നലെ രാവിലെ 8 നാണ് പുള്ളിമാൻ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മണ്ണംകുഴി അമ്പാർ, നാട്ടക്കല്ല് ഭാഗത്തെ വീട്ട് മുറ്റത്തും മറ്റുമായി ഓടിക്കളിച്ചു. പുള്ളിമാൻ ഇറങ്ങിയതറിഞ്ഞ് ആളുകൾ കൂടിയപ്പോൾ മാൻ ഓടി മറഞ്ഞു. ഇവിടെ 2 കിലോമീറ്റർ ചുറ്റളവിൽ വന പ്രദേശമാണ്.

വഴിതെറ്റി വന്നതാണെന്ന് കരുതുന്നു. മണ്ണംകുഴിയിലെ മൊയ്തുവിന്റെ വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന മാനിന്റെ ചിത്രം സിസി ക്യാമറയിൽ പതി‍ഞ്ഞിട്ടുണ്ട്. 1 മണിക്കൂർ നേരത്തെ കളിക്ക് ശേഷം പുള്ളിമാൻ പോയെങ്കിലും സിസി ക്യാമറയിൽ പതിഞ്ഞ ഓടിക്കളിക്കുന്ന പുള്ളിമാനെ കാണാൻ മൊയ്തുവിന്റെ വീട്ടിൽ ആൾക്കാരുടെ തിരക്കായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here