കാസര്‍കോട് (www.mediavisionnews.in): ബൈക്കില്‍ കഞ്ചാവ് കടത്തിയ കേസില്‍ പിടിയിലായ യുവാവിന് നാലുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉപ്പള പത്വാടി സ്വദേശി മുഹമ്മദ് ഇര്‍ഷാദി(26)നെയാണ് ശിക്ഷിച്ചത്. ഇയാളോടൊപ്പം പിടിയിലായ രണ്ടാം പ്രതിയെ കോടതി വെറുതെവിട്ടു. കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്) ജഡ്ജി ടി.കെ.നിര്‍മലയാണ് ശിക്ഷവിധിച്ചത്.
2015 ഫെബ്രുവരിയില്‍ ഉപ്പളയില്‍വെച്ച് ബൈക്കില്‍ രണ്ടു കിലോ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കുമ്പള സി.ഐ.കെ.പി.സുരേഷ് ബാബുവാണ് അന്വേഷണ ഉദ്യോഗസ്ഥന്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.ബാലകൃഷ്ണന് ഹാജരായി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.