ഈയൊരു അവസരത്തിനായാണ് ഷമി തക്കം പാര്‍ത്തിരുന്നത്

0
482

മാഞ്ചസ്റ്റര്‍ (www.mediavisionnews.in): തന്റെ തുടർച്ചയായ രണ്ടാം ലോകകപ്പ് മത്സരത്തിലും വിക്കറ്റ് കൊയ്ത് തുടർന്ന മുഹമ്മദ് ഷമി ടീമിലേക്കുള്ള തന്റെ വരവ്ഗം ഭീരമാക്കുയിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെയും നാല് വിക്കറ്റ് നേടിയ ഷമിയുടെ ഒരു മധുര പ്രതികാരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വെെറലായിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് ബൗളർ ഷെൽഡൻ കോട്ട്റൽ വിക്കറ്റ് നേടിയാലുള്ള ആഘോഷം പ്രസിദ്ധമാണ്. ഔട്ടായി പുറത്ത് പോകുന്ന കളിക്കാരനെ സല്യൂട്ട് ചെയ്താണ് കോട്ട്റൽ ക്രീസിൽ നിന്നും പറഞ്ഞയക്കാറ്. ഇതേ യാത്ര അയപ്പാണ് കോട്ട്റെലിന് ഷമി നൽകിയത്.

ഈയൊരു അവസരത്തിനായാണ് ഷമി തക്കം പാര്‍ത്തിരുന്നത്

മത്സരത്തിന്റെ മുപ്പതാം ഓവറിലാണ് സ്പിന്നർ യുസ്‍വേന്ദ്ര ചാഹലിന്റെ പന്തിൽ കോട്ട്റെൽ പുറത്താകുന്നത്. ചാഹലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു താരം. അവസരം കാത്തിരുന്ന ഷമി ഉടനെ കോട്ട്റലിന് തിരിച്ച് സല്യൂട്ട് നൽകുകയായിരുന്നു.

ഭുവനേശ്വര്‍ കുമാറിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ഷമിക്ക് പ്ലെയിങ് ഇലവനിലേക്ക് നറുക്ക് വീഴുകയായിരുന്നു. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങൾക്ക് ശേഷമാണ് ഷമി ടീമിനൊപ്പം ചേരുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്കോടെ നാല് വിക്കറ്റാണ് താരം പിഴുതത്. രണ്ടാം മത്സരത്തിൽ‌ 16 റൺസ് മാത്രം വഴങ്ങിയാണ് ഷമി നാല് വിക്കറ്റ് എടുത്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here