അൽത്താഫ് കൊലപാതകം: തട്ടിക്കൊണ്ടുപോകാന്‍ ഉപേയാഗിച്ച രണ്ട് കാറുകള്‍ പിടിച്ചു

0
228

ഉപ്പള (www.mediavisionnews.in): ബേക്കൂര്‍ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ അല്‍ത്താഫി (48) നെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വഴിത്തിരിവില്‍. അല്‍ത്താഫിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും ബൊലേനോ കാറും പൊലീസ് പിടികൂടി. സ്വിഫ്റ്റ് കാര്‍ കര്‍ണ്ണാടകയിലെ ബെഡ്ക്കളയില്‍ നിന്നും ബൊലേനോ കാര്‍ ബേഡകം മരുതടുക്കത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. ബെഡ്ക്കളയില്‍ ഒരു ഹോട്ടലുടമയുടെ പറമ്പില്‍ നിന്നാണ് ഒരു കാര്‍ കണ്ടെത്തിയത്. പ്രതികളില്‍ ചിലര്‍ മുമ്പ് ഈ ഹോട്ടലില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. പൊലീസ് പിന്‍തുടരുന്നതായി അറിഞ്ഞതോടെ സംഘം കാര്‍ ഇവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ചെര്‍ക്കള സ്വദേശിയുടെ കാറാണിതെന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസം പൈക്ക സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിനെ കുറിച്ച് സൂചന ലഭിച്ചത്. ചെര്‍ക്കള സ്വദേശിയില്‍ നിന്ന് പൈക്ക സ്വദേശി കാര്‍ വാടകയ്ക്ക് വാങ്ങി ഷബീറിന് കൈമാറുകയായിരുന്നു. മരുതടുക്കത്ത് ഒരു വീടിനു സമീപത്താണ് കാര്‍ ബൊലേനോ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഈ കാറും വാടകയ്ക്ക് വാങ്ങിയതാണ്.

പ്രതാപ് നഗറിലെ ഷബീര്‍, ലത്തീഫ്, റിയാസ്, റഫീഖ്, ജലീല്‍ തുടങ്ങി 7 പ്രതികളെ കണ്ടെത്തുന്നതിനാണ് അന്വേഷണം തുടരുന്നത്. കേസില്‍ മൊത്തം 8 പ്രതികളാണുള്ളത്. മുഖ്യപ്രതി ഷബീറിന്റെ കൂട്ടാളിയായ ഉപ്പള പെരിങ്കടിയിലെ റുമൈസിനെ (20) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതികള്‍ കര്‍ണ്ണാടക വിട്ടുപോകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. പ്രതികളില്‍ ചിലര്‍ കര്‍ണ്ണാടകയിലും ഏതാനും കേസുകളില്‍ പ്രതികളായതിനാല്‍ ഇവിടത്തെ പൊലീസും ഇവരെ തിരിച്ചറിയുമെന്നതിനാലാണ് കര്‍ണ്ണാടകയ്ക്ക് പുറത്തേക്ക് സംഘം കടന്നേക്കാമെന്ന നിഗമനത്തില്‍ എത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here