അഷ്റഫ് സിറ്റിസണിനെ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററായി വീണ്ടും തിരഞ്ഞെടുത്തു

0
447

ഉപ്പള (www.mediavisionnews.in): സിറ്റിസൺ ഉപ്പളയുടെ ക്യാപ്റ്റനും പ്രശസ്ത താരവുമായ അഷ്റഫ് സിറ്റിസനെ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ട്രഷററായി വീണ്ടും തിരഞ്ഞെടുത്തു.

ചെറുവത്തൂരിലെ ജെ.കെ റെസിഡൻസിയിൽ വെച്ച് നടന്ന അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയിൽ യോഗത്തിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. അസോസിയേഷന്റെ പ്രസിഡന്റായി വീരമണി ചെറുവത്തൂരിനെയും ജനറൽ സെക്രട്ടറിയായി റഫീക് പടന്നയെയും യോഗം തിരഞ്ഞെടുത്തു. 2019-2023 കാലയളവിലേക്കാണ് പുതിയ ഭാരവാഹികളുടെ നിയമനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here