കാസര്‍കോട് (www.mediavisionnews.in): പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തി പണവും വാഹനവും കവര്‍ന്നതിനു പിന്നാലെ അക്രമം അഴിച്ചുവിട്ട് ഏഴോളം ബസുകള്‍ തകര്‍ക്കുകയും ചെയതത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പൊലിസ് കണ്ടെത്തി. പശുവിനെ കടത്തുകയാണെന്നു ആരോപിച്ചു ആക്രമണം നടത്തി പശുക്കളെയും വാഹനവും, അന്‍പതിനായിരം രൂപയും സംഘം തട്ടിയെടുത്തു. പിറ്റേ ദിവസം രാവിലെയാണ് കര്‍ണാടക കേരള അതിര്‍ത്തി പ്രദേശത്ത് ഒരു സംഘം ആളുകള്‍ ബസുകളുടെ നേരെ അക്രമം നടത്തിയത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള സംഘ്പരിവാര്‍ സംഘടനകളുടെ തന്ത്രമായിരുന്നു ബസുകള്‍ക്കു നേരെയുണ്ടായതെന്നാണ് വ്യക്തമാകുന്നത്. അതേ സമയം പശുക്കളെ കൊണ്ടുപോകുകയായിരുന്നവരെ അക്രമിച്ച കേസിലെ പ്രതികളുടെ അനുയായികളായ മൂന്നുപേരെ പൊലിസ് അറസ്റ്റു ചെയ്തു. വിട്ട്‌ള കാര്യാടിയിലെ പുനീത്(20), മംഗല്‍പദവിലെ ഗുരുപ്രസാദ്(20),കിരണ്‍ രാജ്(24) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
പശു കടത്ത് ആരോപിച്ചു അക്രമം നടത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്ത അക്ഷയ് രാജ്പുട്ടിന്റെ അനുയായികളാണ് അറസ്റ്റിലായവര്‍ എന്നാണ് സൂചന. ഇയാള്‍ നേരത്തെയും പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തിയ കേസിലെ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ബസിനു നേരെയുണ്ടായ അക്രമത്തിലെ മറ്റുപ്രതികളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഹംസ(40), സഹായി അല്‍ത്താഫും അക്രമത്തിനിരയായത്. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ നിരവധി തവണ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.