ഹൊസങ്കടി (www.mediavisionnews.in): അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ഹൊസങ്കടി ഏര്മൂടിലെ മൊയ്തീന്-മൈമൂന ദമ്പതികളുടെ മകളും മഞ്ചേശ്വരം ഇഖ്റഅ് കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ മറിയം മുസൈദ റാസി(18)യാണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് കോഴിക്കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. റമീസ് ഏക സഹോദരനാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.