ഹജ്ജ്​ ക്യാമ്പ്​ ജൂലൈ ആറ്​ മുതൽ; ഉദ്​ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

0
229

ക​രി​പ്പൂ​ർ(www.mediavisionnews.in): നാ​ലു​വ​ർ​ഷ​ത്തി​ന്​ ശേ​ഷം സംസ്ഥാ​ന​ത്തെ ഹ​ജ്ജ്​ ക്യാ​മ്പ്​ ജൂ​ലൈ ആ​റ്​ മു​ത​ൽ വീ​ണ്ടും ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സി​ൽ. ക്യാ​മ്പി​​െൻറ ഉ​ദ്​​ഘാ​ട​നം ആ​റി​ന്​ ​ൈവ​കീ​ട്ട്​ ഏ​ഴി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന്​ ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി അ​റി​യി​ച്ചു. മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 

ജൂ​ലൈ ഏ​ഴി​ന്​ രാ​വി​ലെ 7.10നാ​ണ്​ ആ​ദ്യ ഹ​ജ്ജ്​ വി​മാ​നം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ക. 308 പേ​രാ​ണ്​ ആ​ദ്യ സം​ഘ​ത്തി​ലു​ള്ള​ത്. ഇ​ക്കു​റി 10,464 പേ​രാ​ണ്​ ക​രി​പ്പൂ​​രി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ക്കു​ന്ന​ത്. ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ വീ​ണ്ടും അ​നു​മ​തി ല​ഭി​ച്ച​തോ​െ​ട​യാ​ണ്​ ഹ​ജ്ജ്​ സ​ർ​വി​സി​ന്​ അ​നു​മ​തി ല​ഭി​ച്ച​ത്. 

ഇ​ക്കു​റി ക​രി​പ്പൂ​രി​ലും നെ​ടു​മ്പാ​ശ്ശേ​രി​യി​ലു​മാ​യി ഹ​ജ്ജ്​ സ​ർ​വി​സും ക്യാ​മ്പും ന​ട​ക്കും. ക​രി​പ്പൂ​രി​ൽ​നി​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ 38 സ​ർ​വി​സ്​ ന​ട​ത്തും. സൗ​ദി​യ​യു​ടെ അ​ന്തി​മ സ​മ​യ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ജൂ​ലൈ 14ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​ണ്​ ആ​ദ്യ​വി​മാ​നം. എ​യ​ർ ഇ​ന്ത്യ​ക്കാ​ണ്​ അ​വി​ടെ ക​രാ​ർ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 340 തീ​ർ​ഥാ​ട​ക​ർ വീ​ത​മു​ള്ള എ​ട്ട്​ സ​ർ​വി​സാ​ണ്​ കൊ​ച്ചി​യി​ൽ​നി​ന്നു​ണ്ടാ​വു​ക.  
ര​ണ്ട്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നും​ ഹാ​ജി​മാ​ർ മ​ദീ​ന​യി​ലേ​ക്കാ​ണ്​ പു​റ​പ്പെ​ടു​ക. അ​തി​നാ​ൽ ഇ​ക്കു​റി ക്യാ​മ്പി​ൽ​നി​ന്ന്​ ഇ​ഹ്​​റാം കെ​ട്ട​ൽ ഉ​ണ്ടാ​കി​ല്ല. ജി​ദ്ദ​യി​ൽ​നി​ന്നാ​യി​രി​ക്കും മ​ട​ക്കം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here