കേദാര്‍നാഥ്(www.mediavisionnews.in): കേദാര്‍നാഥില്‍ മോദി ധ്യാനത്തിലിരുന്ന ഗുഹയില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയത്. ഗുഹയുടെ ഉള്‍ഭാഗങ്ങളില്‍ നിന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്ത് വിട്ട ചിത്രങ്ങളാണ് ഗുഹയുടെ യഥാര്‍ത്ഥ സ്വഭാവം വെളിവാക്കുന്നത്. അതെ സമയം മോദിയുടെ ആധുനിക സൗകര്യങ്ങളോട് കൂടിയ ധ്യാനത്തെ സാമൂഹിക മാധ്യമങ്ങളില്‍ കണക്കറ്റ് പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.
വെളുത്ത ഷീറ്റ് വിരിച്ച കട്ടിലിന്റെ ഒരറ്റത്ത് കണ്ണടച്ചിരിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. കണ്ണട ഊരി മാറ്റാതെ ധ്യാനത്തിലിരുന്ന ചിത്രം പിന്നീട് ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. കണ്ണട വെച്ച ഒരു ഫോട്ടോയില്‍ കണ്ണടക്കുള്ളിലൂടെ ചെറുതായി കണ്ണ് തുറന്ന് നോക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഗുഹയുടെ ഒരുഭാഗത്ത് വസ്ത്രങ്ങള്‍ ഊരിവെക്കാനുള്ള ഹാങ്ങറും സ്ഥാപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ സംശയം ഉന്നയിക്കുന്നത്.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 12000 അടി ഉയരത്തിലാണ് മോദി വസിച്ച ഗുഹ സ്ഥിതി ചെയ്യുന്നത്. മോദി വരുന്നതിന് മുമ്പ് തന്നെ വെള്ളവും വൈദ്യുതിയും ഗുഹയിലെത്തിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സി.സി.ടി.വി അടക്കമുള്ള സൗകര്യങ്ങളും പുറത്ത് എസ്.പി.ജി കാവലും ഗുഹക്ക് പുറത്ത് ഒരുക്കിയിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.