സാബിത് വധം: ഏഴു പ്രതികളെയും കോടതി വെറുതെ വിട്ടു

0
300

കാസർകോട്(www.mediavisionnews.in): പ്രമാദമായ മീപ്പുഗിരിയിലെ സാബിത് സാബിത് വധക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. നാല് തവണ മാറ്റി വെച്ചതിന് ശേഷം വ്യാഴാഴ്ച്ച കേസ് പരിഗണിച്ചപ്പോഴാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.

2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ പി കോളനി പരിസരത്ത് വെച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. ബൈക്കോടിച്ചത് സാബിത്തായിരുന്നു. അക്രമത്തില്‍ റഹീസിനും സാരമായി പരിക്കേറ്റിരുന്നു. ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെ പി കോളനിയിലെ 17കാരന്‍, ജെ പി കോളനിയിലെ എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരാണ് കേസിലെ പ്രതികള്‍.
സാമുദായിക സംഘര്‍ഷമുണ്ടാക്കാനായിരുന്നു കൊലപാതകം നടത്തിയതെന്നായിരുന്നു കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളെ ഒന്നാം സാക്ഷിയായ റഹീസ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഗോപാലകൃഷ്ണന്‍ കുത്താനുപയോഗിച്ച കത്തിയും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു

വിധി പറയുന്നത് നാല് തവണ മാറ്റിവെച്ചതിന് ശേഷമാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്. കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.  ആദ്യം ഫെബ്രുവരി 26ന് വിധി പറയാനിരിക്കുകയും പിന്നീട് ഇത് മാര്‍ച്ച്‌ 14ലേക്ക് മാറ്റുകയും ചെയ്തിരുന്നു. . ഏപ്രില്‍ ഒന്നിന് പരിഗണിച്ചപ്പോൾ ഏപ്രില്‍ 22 ലേക്ക് മാറ്റുകയും തുടര്‍ന്ന് മെയ് നാലിന് പരിഗണിച്ചപ്പോൾ 16 ലേക്ക് വിധി പറയുന്നത് മാറ്റിവെക്കുകയുമായിരുന്നു. 

അന്നത്തെ ഡി.വൈ.എസ്.പിയായിരുന്ന മോഹനചന്ദ്രന്‍ നായര്‍, സി.ഐ സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here