ലീഡ് നില ശേഖരിക്കുന്നതിനിടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

0
231

ഭോപ്പാല്‍(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്. കുഴഞ്ഞുവീണ രത്തന്‍ സിങ് മരണപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് സംഭവം. വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്നാണ് നിലവിലെ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍.

വോട്ടെണ്ണല്‍ പുരോഗമിക്കവേ എന്‍.ഡി.എ 545 സീറ്റില്‍ 300 സീറ്റുകളില്‍ മുന്നേറ്റം കാഴ്ചവെക്കുമ്പോള്‍ ഇത് ഹിന്ദുത്വ തരംഗമാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.

ജാതിയേക്കാള്‍ മേല്‍ക്കൈ മതത്തിനാണെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. എസ്.പി-ബി.എസ്.പി ജാതി സഖ്യത്തിന്റെ ‘തകര്‍ക്കാനാവാത്ത കണക്കുകളെ’ ബി.ജെ.പി പരാജയപ്പെടുത്തിയിരിക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.

‘ഹിന്ദുക്കള്‍ ജാതിക്കും മുകളില്‍ ഉയരുകയാണ്. വോട്ടര്‍മാരുടെ യുവ തലമുറ വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ യുവ ദേശീയവാദികളാണ്. അവര്‍ ജാതിയെക്കുറിച്ച് ചിന്തിക്കുന്നില്ല’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ബി.ജെ.പി വലിയ തിരിച്ചടി നേരിടുമെന്ന വിലയിരുത്തപ്പെട്ട ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന് വന്‍തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 58 സീറ്റുകളിലാണ് യു.പിയില്‍ ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. എസ്.പി-ബി.എസ്.പി സഖ്യത്തിന് 21 സീറ്റുകള്‍ നേടാനേ കഴിഞ്ഞിട്ടുള്ളൂ. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here