റമദാനിൽ മക്കയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർധന

0
481

ജിദ്ദ(www.mediavisionnews.in): റമദാനിൽ മക്കയിലേക്ക് ഒഴുകുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചതായി റിപ്പോർട്ട്. ഹറം പള്ളിയിലേക്കുള്ള ഷട്ടിൽ സർവീസുകൾ ഒരാഴ്ചക്കുള്ളിൽ യാത്രാ സൗകര്യം ഒരുക്കിയത് എൺപത് ലക്ഷത്തിലേറെ പേർക്കാണ്.

മക്കയിലെ ഹറം പള്ളിയിലേക്ക് നടത്തുന്ന ഷട്ടിൽ സർവീസ് ബസുകളിൽ ഒരാഴ്ചക്കുള്ളിൽ യാത്ര ചെയ്തത് എൺപത് ലക്ഷം പേരാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ പതിനാല് ശതമാനം കൂടുതലാണ്. റമദാൻറെ തലേ ദിവസം മുതൽ റമദാൻ അഞ്ചു വരെയുള്ള കണക്കാണിത്. മക്കയുടെ വിവിധ ഭാഗങ്ങളിലുള്ള പാർക്കിംഗ് ഏരിയകളിൽ നിന്നാണ് ഹറം പള്ളിയിലേക്ക് ഷട്ടിൽ സർവീസ് ഉള്ളത്. മക്കയുടെ അതിർത്തി പ്രദേശങ്ങളിലുള്ള പാർക്കിങ്ങുകളിൽ റമദാനിൽ ഇതുവരെ തീർഥാടകരുടെ മൂന്നു ലക്ഷത്തോളം വാഹനങ്ങൾ പാർക്ക് ചെയ്തതായും മക്ക ഗവർണറെറ്റ് അറിയിച്ചു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ എട്ടു ശതമാനം കൂടുതലാണ്.

ജിദ്ദ റോഡും, അല്ലീത്ത് റോഡും ഉൾക്കൊള്ളുന്ന അജ്യാദ് മസാഫിയിൽ നിന്ന് പതിനാറ് ലക്ഷത്തിലേറെ പേരും, സൈൽ റോഡ്, ജമറാത്ത് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ബാബ് അലിയിൽ നിന്നും ഏഴു ലക്ഷത്തി എഴുപത്തിയൊരായിരം പേരും, ജബൽ കഅബ ഭാഗത്ത് നിന്ന് നാല് ലക്ഷത്തി അറുപത്തിയൊമ്പതിനായിരം പേരും കുദായി യിൽ നിന്ന് നാല് ലക്ഷത്തി എഴുപതിനായിരം പേരും, ജർ വലിൽ നിന്ന് എട്ടു ലക്ഷത്തി എൺപത്തിയൊരായിരം പേരും യാത്ര ചെയ്തു. മഹത്വ അജ്യാദിൽ നിന്ന് ഒരു ലക്ഷത്തി നാൽപ്പത്തിമുവ്വായിരവും ഷീഷ മലാവി എന്നീ പാർക്കിങ്ങുകൾ ഉൾക്കൊള്ളുന്ന മഹത്വ ശാബ് ആമിറിൽ നിന്ന് ഇരുപത്തിയേഴ് ലക്ഷവും, റീ ബക്ഷിൽ നിന്ന് ഒമ്പത് ലക്ഷത്തി എൺപത്തി നാലായിരവും പേർ യാത്ര ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here