യഥാര്‍ത്ഥ പ്രായം വെളിപ്പെടുത്തി, അഫ്രീദി ക്രിക്കറ്റ് ലോകത്തെ ‘കബളിപ്പിക്കുകയായിരുന്നു’

0
478

ഇസ്ലാമാബാദ് (www.mediavisionnews.in) : ലോകം കണ്ട എക്കാലത്തേയും സംഹാരിയായ ക്രിക്കറ്റ് താരമാണ് പാകിസ്ഥാന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി. ബാറ്റേന്തിയ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിയ്ക്ക് ഉടമയായ അപൂര്‍വ്വ പ്രതിഭ. തന്റെ പതിനാറാം വയസ്സിലാണ് അഫ്രീദി ഈ സെഞ്ച്വറി സ്വന്തമാക്കിയതെന്നാണ് ഇതുവരെ ഔദ്യോഗികമായി കരുതിയിരുന്നത്.

എന്നാല്‍ തന്റെ ആത്മകഥയായ ഗെയിം ചേഞ്ചറില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഫ്രീദി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യഥാര്‍ത്ഥ ജന്മദിനം ഔദ്യോഗിക രേഖകളില്‍ ഉളളത് പോലെ 1980 മാര്‍ച്ച് ഒന്ന് അല്ലെന്നും താന്‍ ജനിച്ചത് 1975ലാണെന്നുമാണ് അഫ്രീദി വെളിപ്പെടുത്തിയിരിക്കുന്നത്. ജനിച്ച വര്‍ഷം വെളിപ്പെടുത്തിയെങ്കിലും ജനിച്ച മാസമോ തിയതിയോ ഒന്നും അഫ്രീദി വെളിപ്പെടുത്തിയിട്ടില്ല.

അതായത് ഇപ്പോഴും ടി20 ലീഗുകളില്‍ സജീവമായ അഫ്രീദിയുടെ പ്രായം 39 അല്ല 44 ആണെന്ന്. അഫ്രീദിയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. ഇതോടെ 1996 ല്‍ 37 പന്തില്‍ ഏകദിന സെഞ്ചുറി നേടുമ്പോള്‍ 20-21 വയസ് പ്രായം അഫ്രീദിക്കുണ്ടായിരുന്നു എന്ന് വ്യക്തമായി.

പാകിസ്ഥാന് വേണ്ടി 27 ടെസ്റ്റുകളും, 398 ഏകദിനങ്ങളും, 99 ടി20 മത്സരങ്ങളും കളിച്ചിട്ടുളള താരമാണ് അഫ്രീദി. 2016ലാണ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here