മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയില്ല; കലി പൂണ്ട അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു

0
464


തിരുവനന്തപുരം(www.mediavisionnews.in): മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതില്‍ കലി പൂണ്ട അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു പരിക്കല്‍പ്പിച്ചു.

കിളിമാനൂര്‍ സ്വദേശി സാബുവാണ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് ലഭിക്കാത്ത കിട്ടാത്തതിന് സ്വന്തം മകനെ മണ്‍വെട്ടി വച്ച് അടിച്ചത്.പരിക്കേറ്റ കുട്ടിയെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ എസ് എസ് എല്‍ സി പരീക്ഷയുടെ റിസള്‍ട്ട് വന്നതിന് ശേഷമാണ് സംഭവം.

ആറ് വിഷയങ്ങള്‍ക്ക്് മികച്ച വിജയം നേടിയ കുട്ടിക്ക് എ പ്ലസ് കിട്ടിയിരുന്നു. എന്നാല്‍ മറ്റ് വിഷയങ്ങള്‍ക്കു കൂടി എ പ്ലസ് കിട്ടാത്തതാണ് അച്ഛനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മകനെ ആക്രമിക്കുകയുമായിരുന്നു.സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലി തുള്ളി നിന്ന സാബുവിനെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പിടിച്ച് മാറ്റിയത്. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here