മലപ്പുറം(www.mediavisionnews.in): എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ചു കൊണ്ട് സർക്കുലർ പുറപ്പെടുവിച്ച എംഇഎസിനെതിരെ മുസ്ലീം ലീഗ്. നിഖാബ് നിരോധിച്ചത് മതവിരുദ്ധമായതിനാല്‍ സര്‍ക്കുലര്‍ പിൻവലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
എംഇഎസിനെതിരെ സമസ്ത സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ലീഗ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അറിയിച്ചു. മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും ശിഹാബ് തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.