‘തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങള്‍’; പിസി ജോര്‍ജ്ജിന്റെ വീട്ടിലേക്ക് ലീഗ് മാര്‍ച്ച്; കല്ലേറ്

0
229

കോട്ടയം(www.mediavisionnews.in):പി സി ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ കല്ലേറ്.മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എംഎല്‍എയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. മുസ്ലീങ്ങളെ വംശീയമായി ആക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.അക്രമം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഫോണില്‍ കേശവന്‍ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവില്‍ പിസി ജോര്‍ജ് മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടന്നത്.

തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്നും ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്നവരെ പിന്തുണക്കുന്ന തെണ്ടിപ്പരിഷകളാണ് മുസ്‌ലിങ്ങള്‍ എന്നുമാണ് ഒരു ഫോണ്‍ സംഭാഷണത്തില്‍ പിസി ജോര്‍ജ്ജ് പറഞ്ഞത്. പൂഞ്ഞാറില്‍ മുസ്ലീം വോട്ട് പതിനായിരത്തില്‍ താഴെയാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. തനിക്ക് ജയിക്കാന്‍ ബിജെപി വോട്ടുകള്‍ മാത്രം മതി. മണ്ഡലത്തിലെ  മുസ്ലീങ്ങളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്ത്തിക്കൊണ്ട് താന്‍ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും സംഭാഷണത്തില്‍ പിസി ജോര്‍ജ്് പറയുന്നു. 

പിസി ജോര്‍ജിന്റെ നിലവിലെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധം അറിയിക്കാന്‍ വിളിച്ചയാളോടാണ് പൂഞ്ഞാര്‍ എംഎല്‍എ മോശമായി സംസാരിച്ചത്. ഇത് സംബന്ധിച്ച ഓഡിയോ സംഭാഷണം പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.മുസ്ലിം സമുദായത്തെ ആക്ഷേപിച്ച പിസി ജോര്‍ജ് മാപ്പുപറയണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ആദ്യം സമരവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നാട്ടുകാരും മാര്‍ച്ചിനൊപ്പം കൂടിയതോടെ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. പോലീസ് എത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആയില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here