തടവുപുള്ളികള്‍ ഇല്ല! തെലങ്കാനയില്‍ ജയിലുകള്‍ പൂട്ടുന്നു; അഞ്ച് വര്‍ഷത്തിനിടെ അടച്ചത് 17 എണ്ണം

0
215

ഹൈദരാബാദ് (www.mediavisionnews.in) :  തെലങ്കാനയില്‍ ജയിലുകള്‍ അടച്ചുപൂട്ടുന്നു. തടവുപുള്ളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതോടെയാണ് ജയിലുകള്‍ അടച്ചു പൂട്ടുന്നത്. തടവുകാരുടെ എണ്ണം കുറഞ്ഞതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 49 ജയിലുകളില്‍ 17 എണ്ണം പൂട്ടിയതായി അധികൃതര്‍ വ്യക്തമാക്കി.

കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായുള്ള നിരവധി പദ്ധതികള്‍ ജയില്‍ വകുപ്പ് നടപ്പാക്കുന്നുണ്ട്. കൂടാതെ ശിക്ഷിക്കപ്പെട്ട തടവുപുള്ളികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതികളും ജയില്‍ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനാലാണ് കുറ്റവാളികളുടെ എണ്ണത്തില്‍ കുറവ് വരുന്നതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദില്‍ ജയില്‍ മോചിതരായവരെയും തടവില്‍ കഴിയുന്നവരെയും ഉപയോഗിച്ച് പെട്രോള്‍ പമ്പുകള്‍ നടത്തുന്നുണ്ട്. ഇത് വിജയകരമായിരുന്നു. ഇപ്പോള്‍ 18 പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അത് 100 ആക്കി ഉയര്‍ത്തുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

അതെസമയം ഇപ്പോള്‍ അടച്ച ജയിലുകള്‍ യാചകര്‍, അഗതികള്‍ തുടങ്ങിയവരെ താമസിപ്പിക്കാനായി മാറ്റിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here