കുമ്പള(www.mediavisionnews.in): വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാനിറങ്ങിയപ്പോൾ പുഴയിൽ മുങ്ങിത്താഴ്ന്ന് വീരമൃത്യു വരിച്ച ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക് ട്രഷറർ അജിത് കുമാറിന് മരണാനന്തര ബഹുമതിയായി ധീരതയ്കുള്ള അവാർഡ് സമർപ്പിക്കണമെന്നും കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്നും ദുരിതാശ്വാസമായി കുടുംബത്തിന് 10 ലക്ഷം രൂപ നൽകണമെന്നും മുസ്ലിം ലീഗ് പ്രവർത്തകരുടെ സൈബർ കൂട്ടായ്മയായ ഗ്രീൻ ഹൗസ് മുഖ്യമന്ത്രിക്കയച്ച ഇമെയിൽ സന്ദേശത്തിൽ അഭ്യർത്ഥിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഗ്രീൻ ഹൗസ് ഗ്രൂപ്പിന്റെ ഫേസ്‌ബുക്ക് പേജിന് ലക്ഷത്തിൽ കൂടുതൽ ഫോള്ളോവെഴ്‌സും 25 ലക്ഷത്തിൽ കൂടുതൽ പ്രതിവാര റീച്ചും ഉണ്ട്. യൂത്ത് ലീഗ് നേതാവ് മജീദ് പച്ചമ്പളയും കെ.എം.സി.സി നേതാക്കളായ സുബൈർ കുബണൂർ, റിയാസ് അയ്യൂർ, മുനീർ ബേരിക, അസീസ് ഉളുവാർ എന്നിവരുമാണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.
കോഴിക്കോട് ഭൂഗർഭ അഴുക്ക് ചാൽ വൃത്തിയാക്കുന്നതിനിടെ വീണ രണ്ട് ആന്ധ്രാ സ്വദേശികളെ രക്ഷിക്കാനിറങ്ങി മരണപ്പെട്ട ഓട്ടോ ഡ്രൈവർ നൗഷാദിന്റെ അതേ പരിഗണന അജിത് കുമാറിനും നൽകണമെന്നും ഇമെയിൽ സന്ദേശത്തിൽ ഗ്രീൻ ഹൗസ് ആവശ്യപ്പെട്ടു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.