ഹൈദരാബാദ് (www.mediavisionnews.in): ഐപിഎല്‍ ഫൈനല്‍ മത്സരം കാണാനുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി വളരെ പെട്ടെന്നാണ് വിറ്റഴിഞ്ഞത്. ഇതിനി പിന്നാലെ വിവാദവും തലപൊക്കി. മത്സരം നടക്കുന്ന ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 39000 സീറ്റുകള്‍ ഉണ്ടെങ്കിലും എത്ര സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുണ്ടായിരുന്നത് എന്ന കാര്യത്തില്‍ യാതൊരു പിടിയുമില്ല.
പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നും നല്‍കാതെയായിരുന്നു ബിസിസിഐ ഐപിഎല്‍ ഫൈനലിന്റെ ടിക്കറ്റുകളുടെ വില്‍പ്പന നടത്തിയത്. വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിലും മറ്റും ബിസിസിഐ യാതൊരു വാര്‍ത്തയും പുറത്ത് വിടാത്തത് ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
അതേ സമയം മുന്നറിയില്ലാതെ ഇത്രയധികം വിക്കറ്റുകള്‍ എങ്ങനെ രണ്ട് മിനുറ്റിനുള്ളില്‍ വിറ്റുപോകുമെന്നാണ് ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നത്. സാധാരണ ഗതിയില്‍ 1000, 1500, 2000, 2500, 5000, 10000, 12500, 15000, 22500 രൂപ നിരക്കുകളിലുള്ള ടിക്കറ്റുകളാണ് ഹൈദരാബാദിലുള്ളത്. എന്നാല്‍ ഇപ്പോള്‍ വിറ്റിരിക്കുന്നത് 1500, 2000, 2500, 5000 നിരക്കുകളിലുള്ള ടിക്കറ്റുകള്‍ മാത്രവും. ബാക്കി ടിക്കറ്റുകള്‍ എവിടെപ്പോയെന്നതും ആരാധകര്‍ക്ക് മുന്നില്‍ ഇപ്പോള്‍ വലിയ ചോദ്യമായി നില്‍ക്കുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.