ന്യൂഡല്‍ഹി (www.mediavisionnews.in): ജൂണ്‍ ആറിന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ എത്തുന്നതിനേക്കാള്‍ അഞ്ചുദിവസം വൈകിയായിരിക്കും കാലവര്‍ഷം കേരളത്തിലെത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുക. പ്രവചനത്തില്‍ നാലുദിവസം വരെ വ്യത്യാസം കണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്നും എന്നാല്‍ മഴയുടെ അളവ് കുറയാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതിനാല്‍ ജൂണ്‍ രണ്ടുമുതല്‍ 10 വരെയുള്ള ദിവസങ്ങളിലായിരിക്കും കേരളത്തില്‍ കാലവര്‍ഷമെത്താനുള്ള സാധ്യത. എല്‍നിനോയുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള സമുദ്ര മേഖലയിലെ ഉയര്‍ന്ന താപനിലയും കാലവര്‍ഷത്തെ സ്വാധിനിച്ചേക്കുമെന്നും അതിനാലാണ് മഴയെത്തുന്നത് വൈകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.