ജമ്മു കശ്മീരിൽ ബിജെപി നേതാവിനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു

0
521

ജമ്മു(www.mediavisionnews.in): ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപിയുടെ അനന്ത്‌നാഗ് ജില്ലാ വൈസ് പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിര്‍(60) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10ഓടെയാണ് വെറിനാഗിലെ നൗഗാം ഏരിയയില്‍ വച്ച് സായുധസംഘം ഇദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തത്. അഞ്ചു ബുള്ളറ്റുകള്‍ നെഞ്ചില്‍ തറച്ചെന്നും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലിസ് അറിയിച്ചു. വീട്ടിലെത്തിയ മൂന്നംഗ സംഘം കാറിന്റെ താക്കോല്‍ ആവശ്യപ്പെടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

ഗുല്‍ മുഹമ്മദ് മിര്‍ 2008ലും 2014ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദൂരു നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇദ്ദേഹത്തിനുള്ള സുരക്ഷ ഈയിടെ പിന്‍വലിച്ചിരുന്നതായി ബിജെപി ആരോപിച്ചു. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും താഴ്‌വരയിലെ സമാധാനം ഇല്ലാതാക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കൊലപാതകത്തെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയും അപലപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here