ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ സ്വകാര്യ വിമാനത്തിൽ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് പ്രിയങ്ക

0
499

ല​ക്നോ: (www.mediavisionnews.in) അ​ർ​ബു​ദ രോ​ഗ ബാ​ധി​ത​യാ​യ കു​ഞ്ഞി​നെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള കു​ടും​ബ​ത്തെ​യാ​ണ് പ്രി​യ​ങ്ക സ​ഹാ​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. പ്ര​യാ​ഗ് രാ​ജി​ലെ ക​മ​ല നെ​ഹ്റു ആ​ശു​പ​ത്രി​യി​ലാ​ണ് ര​ണ്ട​ര വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി​യെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തോ​ടെ കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല വ​ഷ​ളാ​യി. കു​ട്ടി അ​ധി​ക സ​മ​യം അ​തി​ജീ​വി​ക്കി​ല്ലെ​ന്നു ഡോ​ക്ട​ർ​മാ​രും അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്ക​വെ, കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജീ​വ് ശു​ക്ല​യാ​ണ് കു​ഞ്ഞി​ന്‍റെ കാ​ര്യം പ്രി​യ​ങ്ക​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ചി​കി​ത്സ ന​ൽ​കി​യാ​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ച്ച പ്രി​യ​ങ്ക കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ബ​ന്ധ​പ്പെ​ടു​ക​യും ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ തു​ട​ർ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും ഒ​രു സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here