കർണാടക കോൺഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയതിന് ഉപ്പള സ്വദേശിയടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

0
207

ബണ്ട്വാൾ(www.mediavisionnews.in): കർണാടക കോൺഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയതിന് ഉപ്പള സ്വദേശിയടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ഉപ്പള സ്വദേശിയായ കാർത്തിക് (30), ബണ്ട്വാളിലെ സച്ചിൻ (25), നിഷാന്ത് (23) എന്നിവരാണ് അറസ്റ്റിലായത്. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് കരിയങ്കളയില്‍ വിജയാഘോഷത്തിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദക്ഷിണ കന്നഡ കോൺഗ്രസ് സ്ഥാനാർത്ഥി മിഥുൻ റായിക്കു നേരെ സംഘം ഭീഷണി മുഴക്കിയത്. മിഥുൻ റായിക്കെതിരെ മോശമായ രീതിയിൽ മുദ്രാവാക്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. മിഥുന്‍ റായിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്. ഇതിൽ കാർത്തിക് ഉപ്പള സോങ്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അബൂബക്കർ സിദ്ധീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here