മലപ്പുറം(www.mediavisionnews.in): എഐസിസി പ്രസിഡന്റ് സ്ഥാനത്ത് രാഹുൽ ഗാന്ധി തുടരണമെന്നാവശ്യപ്പെട് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കത്തയച്ചു. ബിജെപി വിരുദ്ധ പോരാട്ടം ശക്തമാക്കാൻ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്ന് കോഴിക്കോട് ചേർന്ന ലീഗ് പാർലമെന്ററി ബോർഡ് യോഗം വിലയിരുത്തി. ദേശീയതലത്തിൽ ബിജെപിക്ക് എതിരായി സഖ്യമുണ്ടാക്കുന്നതിലുണ്ടായ വീഴ്ച തിരിച്ചടിയായെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.
മുസ്ലീം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ദേശീയ തലത്തിൽ യുഡിഎഫ് തോൽവി ഏറ്റുവാങ്ങിയെങ്കിലും ലീഗ് വലിയ വിജയമാണ് നേടിയതെന്ന് യോഗം വിലയിരുത്തി. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത് തുടരണമെന്ന ആവശ്യവും യോഗം മുന്നോട്ടുവെച്ചു.
ദേശീയ തലത്തിൽ എല്ലായിടത്തും സഖ്യമുണ്ടാക്കാൻ സാധിച്ചില്ല. ഇതിൽ കോൺഗ്രസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
രാഹുലിന് വയനാട്ടിൽ വലിയ വിജയം നേടിക്കൊടുക്കാൻ ലീഗിന് സാധിച്ചു. കേരള കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ലീഗിന്റെ പാർലമെന്ററി പാർട്ടി ലീഡർ ആയി കുഞ്ഞാലിക്കുട്ടിയെ യോഗം തെരഞ്ഞെടുത്തു. തമിഴ്‌നാട്ടിൽ നിന്നുള്ള എംപിയായ നവാസ് ഗനിയും യോഗത്തിൽ പങ്കെടുത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.