കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് നിർബന്ധമില്ലെന്ന് ഗുലാം നബി ആസാദ്

0
292

ന്യൂഡല്‍ഹി(www.mediavisionnews.in): കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് പിടിവാശിയില്ലെന്നും എൻഡിഎ അധികാരത്തിൽ എത്താതിരിക്കുകയെന്നതാണ്  പ്രധാനമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഗുലാം നബി ആസാദ്. കൂടുതൽ സീറ്റുകൾ നേടുകയും പ്രതിപക്ഷ കക്ഷികളുടെ ഇടയിൽ ധാരണയാകുകയും ചെയ്താൽ മാത്രമേ കോൺഗ്രസ് പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് നിർബന്ധം പിടിക്കില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

പാറ്റ്‌നയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഗുലാം നബി ആസാദ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേന്ദ്രത്തിൽ ബിജെപി വരാതിരിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇതിനാണ് കോൺഗ്രസ് പ്രഥമ പരിഗണന നൽകുന്നതെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും കോൺഗ്രസ് ഇല്ലാതാക്കും. ഇതിനായി എന്തു വിട്ടു വീഴ്ചയ്ക്കും പാർട്ടി തയ്യാറാണ്. ബിജെപിക്കെതിരെ എല്ലാ മതേതര പാർട്ടികളെയും കോൺഗ്രസ് ഒന്നിച്ച് നിർത്തുമെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here